ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' പ്രോമോ സീൻ | Nellikkampoyil Night Riders

ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' പ്രോമോ സീൻ | Nellikkampoyil Night Riders
Published on

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഗ്ലിമ്പ്സ് ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മിസ്റ്ററി, ത്രില്ലർ, ഘടകങ്ങൾക്കൊപ്പം റൊമാൻ്റിക്, ഫാൻ്റസി ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്നുള്ള സൂചനയും ഗ്ലിമ്പ്സ് ദൃശ്യങ്ങൾ നൽകുന്നു. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഏറെ വർധിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. 2025, ഒക്ടോബർ 10 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയും ഏറെ രസിപ്പിക്കുകയും ചെയ്യുന്ന, ഒരു പക്കാ മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന വിനോദ ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഇപ്പൊൾ പുറത്ത് വന്ന വീഡിയോ, ചിത്രത്തിലെ ഗാനങ്ങൾ എന്നിവ നൽകുന്നത്. ചിത്രത്തിലെ 'ഫൈറ്റ് ദ നൈറ്റ്', "കാതൽ പൊന്മാൻ", " ഭൂതഗണം " എന്നീ പാട്ടുകൾ റിലീസ് ചെയ്തിരുന്നു. ഗാനങ്ങൾ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍

Related Stories

No stories found.
Times Kerala
timeskerala.com