തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ ചാറ്റ് ജി പി ടി കവിത വിവാദത്തിൽ ഇടപെട്ട് വി സി. നാലാം വർഷ ബി എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിൽ പാബ്ലോ നെരൂദയുടെ പേരിൽ ചാറ്റ് ജിപിടി ടൂൾ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടംനേടിയിരുന്നു. (ChatGPT row in Kerala University)
സംഭവത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് വി സി അടിയന്തര റിപ്പോർട്ട് തേടി. ഇങ്ങനെയൊരു അബദ്ധം സിലബസിൽ ഉണ്ടായത് ഏത് സാഹചര്യത്തിലാണ് എന്ന് വിശദീകരണം നൽകണമെന്നാണ് നിർദേശം. വിവാദമായത് 'ഇംഗ്ലീഷ്, യു ആർ എ ലാംഗ്വേജ്' എന്ന കവിതയാണ്.