കൊച്ചി : എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം
സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിൽ നിന്ന് ഉണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.
അതേ സമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുക്കി യുവതിയുമായുള്ള വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും. ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നുമാണ് രാഹുല്‍ പറയുന്നത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില്‍ മരുന്നുകള്‍ കഴിക്കരുതെന്നും യുവതി ചാറ്റിൽ പറയുന്നു.
എന്നാൽ ഡോക്ടര്‍ ഉണ്ടായാല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള്‍ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ മറുപടി. ഇതിന് ശേഷം ടെലഗ്രാം വഴി സംസാരിക്കാം എന്ന് പറയുകയാണ് രാഹുല്‍.
ഇതിന് ശേഷവും വാട്‌സ്ആപ്പില്‍ സംഭാഷണം തുടരുന്നുണ്ട്. മരുന്ന് കഴിക്കുകയാണെങ്കില്‍ എല്ലാം പരിശോധിച്ചുവേണം കഴിക്കാനെന്നാണ് യുവതി തുടര്‍ന്ന് സംസാരിക്കുന്നത്. ചാറ്റില്‍ താന്‍ തന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു മോശം സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് യുവതി പറയുന്നുണ്ട്.