കാലാവസ്ഥ അറിയിപ്പിൽ മാറ്റം ; റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു|Rain updates

അടുത്ത അഞ്ച് ദിവസം കേരളത്തിൽ റെഡ് അലർട്ട് ഇല്ല.
rain updates
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ അറിയിപ്പിൽ വീണ്ടും മാറ്റം. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മുന്നറിയിപ്പിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒരു ജില്ലയിലും നിലവിൽ റെഡ് അലർട്ട് ഇല്ല. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറ‍ഞ്ച് അലർട്ട് വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. ഇന്നും നാളെയും 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ തുടരും.

Related Stories

No stories found.
Times Kerala
timeskerala.com