കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവമുള്ളതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പരാതി ഗൗരവത്തിലെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം. തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
രാഹുലിനെതിരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ്. പരാതി വന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതാണ്. ഇതില്‍ കൂടുതല്‍ ഒരു പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബംഗളൂരു സ്വദേശിയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.