കോട്ടയം : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് സനയിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എം എൽ എ. (Chandy Oommen on Nimisha Priya's case )
വിഷയം സംബന്ധിച്ച് ഒരു സംഘം യെമനിലേക്ക് പോയിട്ടുണ്ടെന്നും, ശുഭപ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നും, സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ വേഗത്തിൽ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസുകാർ ഫോഴ്സിന് തന്നെ അപമാനമാണെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു.