കോട്ടയം : കുന്നംകുളത്ത് കസ്റ്റഡി മർദ്ദന കേസിൽ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സുജിത്തിനെ അതിക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സർക്കാർ ഒരു നടപടി എടുത്തില്ല. സാധാരണക്കാർ എങ്ങനെ പൊലീസിൽ വിശ്വാസമർപ്പിക്കും. ഇങ്ങനെ ഉള്ള പൊലീസുകാർ സേനയ്ക്ക് നാണക്കേടാണെന്ന് ചാണ്ടി ഉമ്മൻ വിമർശിച്ചു.
വടകരയിൽ ഷാഫി പറമ്പിലിനെ ആക്രമിച്ചപ്പോൾ പൊലീസുകാർ അതിന് വഴിയൊരുക്കുകയാണ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലിയെ പൊലീസ് ആക്രമിച്ചു.
വൺവേ തെറ്റിച്ചെന്ന് പറഞ്ഞ് ദുൽഖിഫിലിൻ്റെ വണ്ടിയുടെ താക്കോൽ പൊലീസ് ഊരി വാങ്ങുകയായിരുന്നു. അതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ട്. ഇങ്ങനെപോയാൽ കേരളത്തിൽ നിയമപാലനം എങ്ങനെ നടക്കുമെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു.