Chandy Oommen : നാഥനില്ലാ കളരിയായി യൂത്ത് കോൺഗ്രസ് : അധ്യക്ഷ സ്ഥാനത്തേക്ക് ചാണ്ടി ഉമ്മൻ്റെ പേരും, ദേശീയ നേതൃത്വത്തിന് കത്തയച്ച് 27 ഭാരവാഹികൾ

ഇതിന് പിന്നിൽ ഉമ്മൻ ചാണ്ടി ബ്രിഗേഡാണ്.
Chandy Oommen MLA for Youth Congress state President post ?
Published on

തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ പോര് കനക്കുകയാണ്. ഈ സ്ഥാനത്തേക്ക് ആദ്യം മുതൽ തന്നെ ഉയർന്നിരുന്നത് അബിൻ വർക്കിയുടെയും കെ എം അഭിജിത്തിന്‍റെയും ബിനു ചുള്ളിയിലിന്‍റെയും പേരുകളാണ്. (Chandy Oommen MLA for Youth Congress state President post ?)

എന്നാൽ, ഇപ്പോൾ ചാണ്ടി ഉമ്മൻ എം എൽ എയുടെ പേരും ഉയർന്നിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് 27 ഭാരവാഹികൾ ദേശീയ നേതൃത്വത്തിന് കത്തയച്ചു. ഇതിന് പിന്നിൽ ഉമ്മൻ ചാണ്ടി ബ്രിഗേഡാണ്.

നിയമനം സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ലെങ്കിൽ ഇവർ കെ എം അഭിജിത്തിനാണ് പിന്തുണ നൽകുന്നത്. വിഷ്ണു സുനിൽ പന്തളത്തിൻ്റെ പേരും ഇവർ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം ഉടൻ രാജി വച്ചേക്കില്ല എന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com