കോട്ടയം : പാർട്ടി തന്നെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്ന് മാറ്റിയത് അപമാനിക്കുന്ന രീതിയിൽ ആണെന്ന് പറഞ്ഞ് ചാണ്ടി ഉമ്മൻ. അപ്പോഴും ഒന്നും പറയാതെ പാർട്ടിയുടെ തീരുമാനം അംഗീകരിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Chandy Oommen about Youth Congress)
പാർട്ടിയുടെ തീരുമാനം അംഗീകരിക്കുകയാണ് ശരിയായ രീതിയെന്നും, അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പറയാനുള്ളത് ഒരു ദിവസം പറയുമെന്നും, പിതാവിന്‍റെ ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്‍റെ സ്ഥാനത്തുനിന്ന് നീക്കിയത് എന്നും അദ്ദേഹം വിഷമത്തോടെ പറഞ്ഞു.
വളരെയധികം മാനസിക വിഷമം ഉണ്ടായെന്നും, ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത് എന്നും പറഞ്ഞ ചാണ്ടി ഉമ്മൻ, ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ രാജി വച്ച് ഒഴിഞ്ഞേനെയെന്നും വിശദീകരിച്ചു. അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ട ഒരു യുവ നേതാവ് ആണെന്നും, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ വേദന അനുഭവപ്പെടുക സ്വാഭാവികം ആണെന്നും അദ്ദേഹം പറഞ്ഞു.