Chandy Oommen : 'സാഹചര്യം ഉണ്ടായാൽ മാത്രം പങ്കെടുക്കും എന്നാണ് പറഞ്ഞത്, നിമിഷ പ്രിയ കേസിൻ്റെ ചർച്ചയ്ക്കായി പോയിരുന്നു, വിവാദം അനാവശ്യം': യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ പങ്കെടുക്കാത്തതിൽ ചാണ്ടി ഉമ്മൻ

ഡിസിസി പ്രസിഡന്‍റ് വിശദീകരണം തേടിയത് പാർട്ടിയിൽ തന്നെ തീർത്തോളാമെന്നും അദ്ദേഹം പറഞ്ഞു.
Chandy Oommen : 'സാഹചര്യം ഉണ്ടായാൽ മാത്രം പങ്കെടുക്കും എന്നാണ് പറഞ്ഞത്, നിമിഷ പ്രിയ കേസിൻ്റെ ചർച്ചയ്ക്കായി പോയിരുന്നു, വിവാദം അനാവശ്യം': യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ പങ്കെടുക്കാത്തതിൽ ചാണ്ടി ഉമ്മൻ
Published on

കോഴിക്കോട് : യൂത്ത് കോൺഗ്രസ് സമര പരിപാടിയിൽ നിന്നും വിട്ടുനിന്ന സംഭവത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. ഇതിന് പിന്നിൽ ഗ്രൂപ്പ് താൽപര്യം ആണെന്നാണ് ആരോപണം. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ല എന്നാണ് കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് പ്രവീൺ കുമാർ പറഞ്ഞത്.(Chandy Oommen about not participating in the Youth Congress protest program)

എന്നാൽ, താൻ നിമിഷ പ്രിയ കേസിൻ്റെ ചർച്ചയ്ക്കായി ദുബായിൽ പോയിട്ട് പുലർച്ചെ മൂന്നരയ്ക്കാണ് വിമാനത്താവളത്തിൽ എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. താൻ യൂത്ത് കോൺഗ്രസിൻ്റെ പരിപാടി ഏറ്റിരുന്നില്ല എന്നും, സാഹചര്യം ഉണ്ടായാൽ മാത്രം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാവിലെ 5 നാണ് ഹോട്ടലിൽ എത്തിയതെന്നും, രമ്യ ഹരിദാസ് പങ്കെടുക്കുമെന്നാണ് ഏറ്റിരുന്നതെന്നും, ഡിസിസി പ്രസിഡന്‍റ് വിശദീകരണം തേടിയത് പാർട്ടിയിൽ തന്നെ തീർത്തോളാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം വിവാദമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com