
തിരുവനന്തപുരം: ചാക്ക പോക്സോ കേസിൽ പ്രതി ഫസാൻ കുട്ടി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി(Chakka POCSO case). പ്രതിക്കുള്ള ശിക്ഷ ഒക്ടോബർ 3 ന് കോടതി വിധിക്കും. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചാക്ക ബ്രഹ്മോസിന് സമീപം തമ്പടിച്ചിരുന്ന നാടോടി സംഘത്തിലെ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകുകയും തൊട്ടടുത്ത ദിവസം വൈകിട്ട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കുട്ടിയെ പോലീസ് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇടവ സ്വദേശിയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടത്.
ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒക്ടോബർ 3 ന് ശിക്ഷ വിധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.