കേന്ദ്ര അവഗണന: മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിലേക്ക്; തിങ്കളാഴ്ച തലസ്ഥാനത്ത് സത്യാഗ്രഹം | Strike

രക്തസാക്ഷി മണ്ഡപത്തിലാണ് സമരം
കേന്ദ്ര അവഗണന: മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിലേക്ക്; തിങ്കളാഴ്ച തലസ്ഥാനത്ത് സത്യാഗ്രഹം | Strike
Updated on

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്രസർക്കാർ ഗൂഢനീക്കങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച സത്യഗ്രഹ സമരം നടക്കും. മന്ത്രിമാരും എൽഡിഎഫിലെ ജനപ്രതിനിധികളും സമരത്തിൽ അണിനിരക്കും.(Central neglect, Chief Minister and ministers to go on strike on Monday)

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് ഇത് നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സമരം.

കേരളത്തോടുള്ള സാമ്പത്തിക വിവേചനത്തിനെതിരെ 2024-ൽ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രധാനമായ സമരത്തിന്റെ രണ്ടാം ഘട്ടമായാണ് ഈ സത്യഗ്രഹത്തെ എൽഡിഎഫ് വിശേഷിപ്പിക്കുന്നത്. എൽഡിഎഫിലെ ഘടകകക്ഷികളും വിവിധ വർഗ ബഹുജന സംഘടനകളും പ്രകടനങ്ങളായെത്തി സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.

Related Stories

No stories found.
Times Kerala
timeskerala.com