digital currency

ശുചിത്വ തൊഴിലാളികള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ആരംഭിച്ചു | Digital currency

Published on

കൊച്ചി: ക്ലൈമറ്റ് ടെക് സ്റ്റാര്‍ട്ടപ്പായ സര്‍ക്കുലാരിറ്റി ഇന്നൊവേഷന്‍ ഹബ് കേരളം ആസ്ഥാനമായുള്ള സുസ്ഥിരതാ സ്റ്റാര്‍ട്ടപ്പായ ഗ്രീന്‍ വേംസുമായി സഹകരിച്ച് ശുചിത്വ തൊഴിലാളികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ സിബിഡിസി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) ആരംഭിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്നത് ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പാണ്. ഇതുവഴി സുതാര്യവും സുരക്ഷിതവും ശാക്തീകരണപരവുമായ രീതിയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക പ്രതിഫലം ലഭിക്കും. സര്‍ക്കുലാരിറ്റി ക്രെഡിറ്റുകള്‍ സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വലിയ തോതിലുള്ള സംരംഭം കൂടിയാണിത്. ആര്‍ബിഐയുടെ പ്രോഗ്രാമബിള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുമായി (സിബിഡിസി) സംയോജിപ്പിച്ചിരിക്കുന്നുതിനാല്‍ സുരക്ഷിതമാണ്. മാത്രമല്ല, ഇടനിലക്കാരില്ലാതെ മാലിന്യം ശേഖരിക്കുന്നവര്‍ക്കും ശുചിത്വ തൊഴിലാളികള്‍ക്കും നേരിട്ട് ഡിജിറ്റല്‍ കറന്‍സിയില്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാനാകും.

Times Kerala
timeskerala.com