
പത്തനംതിട്ട: കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരിപ്പു കാരണമാണ് വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Central aid delayed in Wayanad due to pushback by BJP leaders: Minister Muhammad Riyaz). കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള സര്ക്കാര് ആവശ്യപ്പെട്ട ധനസഹായത്തോട് പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. മറ്റു ദുരന്തങ്ങൾ ഉണ്ടായപ്പോൾ സ്വീകരിച്ച അതേമാനദണ്ഡങ്ങളാണ് കേരളവും പാലിച്ചതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ചില മാധ്യമങ്ങളും വ്യാജവാർത്ത നൽകുന്നത് ഇടത് സർക്കാരിനോടുള്ള അന്ധമായ വിരോധമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാർ വിഷയത്തിൽ സംസാരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .