
തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്ന രീതിയിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. (pinarayi vijayan)
ചെറുതുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. ആര്. പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനോട് ഒടുങ്ങാത്ത പകയാണുള്ളത്.
എങ്ങനെയെങ്കിലും എല്‍ഡിഎഫ് ഒഴിഞ്ഞുപോകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പരിഹാസ്യമായ കഥകള്‍ക്കെല്ലാം തങ്ങള്‍ വിചാരിച്ചാല്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ സാധിക്കുമെന്ന നിലയില്‍ വലിയ പ്രചാരണം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.