
തിരുവനന്തപുരം: ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് നല്‍കിയിട്ടുള്ള അനുമതിയ്ക്ക് നിബന്ധനയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി(wild animals). പട്ടിക 1 ല്‍ ഉള്‍പ്പെടുന്ന കാട്ടാന, കടുവ തുടങ്ങിയ മൃഗങ്ങളെ ഭീഷണിയാവുന്ന സാഹചര്യത്തില്‍ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് അനുമതിയുണ്ട്.
എന്നാൽ ഇതിന് നിയമത്തിന്റെ നൂലാമാലകൾ അധികമാണെന്ന് ആർക്കും അറിയില്ല. ഇത് ജനങ്ങളെ തെറ്റുധരിപ്പിക്കുന്നതിന് തുല്യമാണെന്ന സംസ്ഥാനത്തിന്റെ അവകാശ വാദം ശരിയാണെന്ന് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്സ് (വൈല്‍ഡ് ലൈഫ്) രാജേഷ്‌കുമാര്‍ ജാഗേനിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാന വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് രാജേഷ്‌കുമാര്‍ ജാഗേനിയ അയച്ച കത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.