
സുരക്ഷിതമായ ദീപാവലി ആഘോഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ നേത്ര ചികിത്സ സേവന ദാതാക്കളായ എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്. വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തിയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റേയും, കണ്ണിന് ബുദ്ധിമുട്ടോ, പരിക്കുകളോ സംഭവിച്ചാൽ, വിദഗ്ധ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ക്യാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.
15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധന ഡ്രൈവും സംഘടിപ്പിക്കുന്നുണ്ട്. പടക്കം പൊട്ടിക്കുന്നതിനിടെ കണ്ണിന് പരിക്കുകൾ സംഭവിച്ച കുട്ടികൾക്കാണ്, സൗജന്യ പരിശോധന പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 24 വരെ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റലിന്റെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളിലും സൗജന്യ നേത്രപരിശോധനാ സേവനം ലഭ്യമാണ്.
പടക്കം പൊട്ടിച്ചുണ്ടാകുന്ന അപകടങ്ങളിൽ കുട്ടികൾക്ക്, വിദഗ്ധ ചികിത്സ ഉറപ്പാക്കാനായാൽ കാഴ്ചശക്തി നഷ്ടപ്പെടാതെ രക്ഷിക്കാൻ കഴിയുമെന്ന് എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റലിന്റെ കേരള റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ്, പറഞ്ഞു. അത്തരം ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാൻ, വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം, എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസിന്റെ എല്ലാ കേന്ദ്രങ്ങളിലും സജ്ജമാണെന്നും, അദ്ദേഹം വ്യക്തമാക്കി.
എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ, കേരള റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ. സോണി ജോർജ്, കൊച്ചിൻ എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീശങ്കർ, മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്‌മെന്റ് കേരള റീജിയണൽ ഹെഡ് ജെസ്വിൻ വി. പോൾ, ഓപ്പറേഷൻസ് റീജിയണൽ ഹെഡ് സുമിത്ത് കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: 1800 571 3333