കണ്ണൂർ : കടുത്ത നിലപാട് ആവശ്യമായി വരുന്ന പക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ അത് സ്വീകരിക്കുമെന്ന് പറഞ്ഞ് കത്തോലിക്കാ കോൺഗ്രസ്. ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞത് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തണ്ട സാഹചര്യം ഉണ്ടാക്കരുതെന്നാണ്.(Catholic Congress warning to political parties)
അവഗണിക്കുന്നവരെ സഭ തിരിച്ചും അവഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പതോളം മണ്ഡലങ്ങളിൽ സഭക്ക് ശക്തമായ സ്വാധീനം ഉണ്ടെന്നും, ക്രൈസ്തവ സഭയെ അവഗണിച്ചാൽ ദോഷം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര നടത്തും.