റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : നിലമ്പൂർ മമ്പാട് പുളിക്കലൊടി പുല്ലേ തുടി പ്രദീപിന്റെ വീട്ടിലെ കിണറ്റിൽ അകപ്പെട്ട പൂച്ച കുഞ്ഞിനെ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗം ഷഹബാൻ മമ്പാടിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. അമ്മ പൂച്ചക്കൊപ്പം കിണറ്റിനരികിൽ കളിച്ചുകൊണ്ടിരുന്ന പൂച്ചക്കുട്ടി കിണറ്റിലേക്ക് വീഴുകയും കിണറിനു ചുറ്റും അമ്മ പൂച്ച കരഞ്ഞു നടക്കുകയുമായിരുന്നു.
ഇത് കണ്ട വീട്ടുടമസ്ഥൻ കിണറ്റിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഉടനെ തന്നെ എമർജൻസി ഫോഴ്സിന്റെ രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിനെ തുടർന്ന് രക്ഷപ്പെട്ട പൂച്ച കുഞ്ഞിനെ അമ്മ പൂച്ച പരിചരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.