കൊല്ലം : ജാതീയമായി അധിക്ഷേപിച്ചുവെന്ന് കാട്ടി സ്ത്രീ നൽകിയ പരാതിയിൽ സി പി ഐ മണ്ഡലം സെക്രട്ടറിയടക്കം ഒൻപത് പേർക്കെതിരെ കേസെടുത്തു. കൊല്ലം ചിറ്റുമലയിൽ ആണ് സംഭവം. (Casteist abuse complaint against CPI leader )
കേസ് എടുത്തിരിക്കുന്നത് സി പി ഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറിയായ സി ജി ഗോപുകൃഷ്ണൻ അടക്കമുള്ളവർക്കെതിരെയാണ്. മതിൽ കെട്ടുന്നത് സംബന്ധിച്ച തർക്കമാണ് ജാതി അധിക്ഷേപത്തിന് കലാശിച്ചത്.