തിരുവനന്തപുരം : ഗവേഷക വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ അധ്യാപികയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം ഡീന്‍ ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റാണ് തടഞ്ഞത്. വിജയകുമാരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.സംഭവത്തിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.
കാര്യവട്ടം ക്യാമ്പസിലെ പി എച്ച് ഡി വിദ്യാർഥി വിപിൻ വിജയനെതിരെയാണ് വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്.
'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.