തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥൻ്റെ സ്വകാര്യ വാഹനമിടിച്ച് പരിക്കേറ്റയാളെ കേസിൽ പ്രതിയാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശുപാർശ നൽകി റേഞ്ച് ഡി ഐ ജി. (Case on Police vehicle hitting on man)
ഐ ജിക്ക് നൽകിയ ശുപാർശയിൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത് പത്തനംതിട്ട മുൻ എസ് പി വിനോദ് കുമാർ, തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, എസ്എച്ച്ഒ സന്തോഷ് എന്നിവർക്കെതിരെയാണ്.
എഫ് ഐ ആർ അട്ടിമറിക്ക് കാരണമായത് എസ് പി വിനോദ് കുമാർ ആവശ്യപ്പെട്ടതിനാലാണെന്ന് എസ് പി ആനന്ദ് അറിയിച്ചു.