കൊച്ചി : സൈബർ ആക്രമണത്തിനും അശ്ലീല പ്രചാരണത്തിനുമെതിരെ കെ ജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. നടപടി എറണാകുളം റൂറൽ സൈബർ പോലീസിൻറേതാണ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.(Case on complaint by KJ Shine)
കെഎം ഷാജഹാൻ്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവരടക്കമാണ് പ്രതികൾ. ഒരു പത്രത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. കെ ജെ ഷൈനിൻ്റെ മൊഴിയെടുത്തിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിനു പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. ഒരു ദിനപത്രം, 5 കോണ്‍ഗ്രസ് അനുകൂല വെബ്പോർട്ടലുകള്‍, ഒട്ടേറെ യുട്യൂബ് ചാനലുകൾ, വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവയ്ക്ക് എതിരെയാണ് കേസ്.