കണ്ണൂർ : ഒരു വിചിത്രമായ പിറന്നാൾ ആഘോഷമാണ് നിലവിലെ ചർച്ച. കണ്ണൂർ സിറ്റി പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറി ആയിരുന്നു ഇത്. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. (Case on birthday celebration at Kannur City Police headquarters)
കണ്ണൂർ ടൗൺ പോലീസിൻറേതാണ് നടപടി. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടപടി ഉണ്ടായത് ഇതിന് പിന്നാലെയാണ്. ഇത് പോലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
ഒരു യുവതിയുടെ പിറന്നാളിന് സർപ്രൈസ് നൽകുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇവർക്ക് സർപ്രൈസ് നൽകുകയായിരുന്നു.