യുവാക്കളെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ | Murder

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ വിഷ്ണു പ്രസാദ്
യുവാക്കളെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ | Murder
Published on

മലപ്പുറം: വണ്ടൂർ പൂങ്ങോട് യുവാക്കളെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പൂങ്ങോട് മഠത്തിൽ പറമ്പ് സ്വദേശിയായ വിഷ്ണു പ്രസാദ് (30) ആണ് പോലീസ് പിടിയിലായത്. പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്.( Case of attempted murder of youths, Suspect arrested)

മദ്യലഹരിയിൽ ജീപ്പ് ഓടിച്ചെത്തിയ വിഷ്ണു പ്രസാദ് കാർ യാത്രക്കാരെ തടഞ്ഞുനിർത്തി പ്രശ്നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. വ്യാഴാഴ്ച രാത്രി 10.30ന് തച്ചങ്ങോട് മരുതങ്ങിൽ വെച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കാർ യാത്രക്കാരെയാണ് വിഷ്ണു പ്രസാദ് തടഞ്ഞത്.

ഫാബ്രിക്കേഷൻ ജോലിക്കാരായ അഭിലാഷും സുഹൃത്ത് സിറാജുദ്ദീനും മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ വിഷ്ണു പ്രസാദിനെ തടഞ്ഞ് കാർ യാത്രക്കാരെ സുരക്ഷിതമായി പറഞ്ഞുവിട്ടു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണു പ്രസാദ് യുവാക്കളുടെ നേരെ ആക്രമണം നടത്തിയത്.

കാർ യാത്രക്കാരെ പറഞ്ഞുവിട്ടതിന് പിന്നാലെ വിഷ്ണു പ്രസാദ് യുവാക്കളുടെ നേർക്ക് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. റോഡിലൂടെ വലിച്ചിഴക്കപ്പെട്ട കാവുങ്ങൽ പുത്തൻപുരയിൽ അഭിലാഷിന് (28) തലക്കും കാലിനും ഗുരുതര പരിക്കേറ്റു. അഭിലാഷ് നിലവിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒപ്പമുണ്ടായിരുന്ന മംഗലപറമ്പ് സ്വദേശി സിറാജുദ്ദീൻ (30) അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവരുടെയും ബൈക്കിൽ ഇടിച്ച പ്രതി, സിറാജുദ്ദീന്റെ ബൈക്ക് 200 മീറ്ററോളം തീപ്പൊരി പറത്തി റോഡിലൂടെ നിരക്കിക്കൊണ്ടുപോയി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

രാത്രി അഭിലാഷിനെ ആശുപത്രിയിലാക്കിയ ശേഷം പുലർച്ചെ 2.30ന് വണ്ടൂർ അങ്ങാടിയിലേക്ക് പോയ സിറാജുദ്ദീനെയും മറ്റൊരു സുഹൃത്തിനെയും പെട്രോൾ പമ്പിനു മുമ്പിൽ വെച്ച് പ്രതി വീണ്ടും ആക്രമിച്ചതായും പറയുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ വിഷ്ണു പ്രസാദെന്നും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com