
തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്. വാഹന വ്യൂഹത്തിന് അപകടം ഉണ്ടാക്കാൻ ശ്രമിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രിയങ്ക ഗാന്ധി വണ്ടൂരില്‍നിന്ന് നെടുമ്പാശേരിയിലേക്ക് പോകുന്നതിനിടെയാണ് യുവാവ് വഹനവ്യൂഹത്തെ തടസപ്പെടുത്തിയത്. പോലീസ് ഇടപെട്ട് വാഹനം മാറ്റിയപ്പോൾ യുവാവ് പോലീസിനു നേരെ തട്ടിക്കയറുകയും ചെയ്തു. വാഹന വ്യൂഹത്തിനു തടസം സൃഷ്ടിച്ചതിന് അനീഷിനെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു.