അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ കേസ് |tribal youth assault

വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
tribal youth assault
Updated on

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്.അഗളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസ്.

മെയ് 24-നായിരുന്നു സംഭവം നടന്നത്.അഗളി, ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് (19 ) ക്രൂര മര്‍ദനമേറ്റത്. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. അക്രമികൾ ഷിബുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു.പരിക്കേറ്റ ഷിബു ഇപ്പോൾ ചികിത്സയിലാണ്.

എന്നാൽ , ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഡ്രൈവറും ക്ലീനറും ആരോപിച്ചു. ഇവരുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com