ആലപ്പുഴ : ലൈംഗിക പീഡന കേസിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്.മുസ്ലിം ലീഗ് സംസ്ഥാന നേതാവും ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റുമായ എ എ റസാഖിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ മുൻ അധ്യാപിക പരാതി നൽകിയത്. ആലപ്പുഴ സത്രത്തിലുള്ള പ്രതിയുടെ ഓഫീസിൽ വിളിച്ചുവരുത്തി രണ്ടുതവണ ലൈംഗികപീഡനം നടത്തിയെന്നും വീഡിയോ കോളിൽ നഗ്നത കാട്ടിയെന്നും യുവതി പൊലീസിന് മൊഴി നൽകി. ഡിജിറ്റൽ തെളിവുകളും പൊലീസിന് കൈമാറി.
ലീഗിന്റെ ജില്ലാ നേതാവ് മാനേജറായ സ്‌കൂളിലെ താൽക്കാലിക അധ്യാപികയായിരുന്നു പരാതിക്കാരി. യുവതിക്ക് സ്ഥിരനിയമനം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് 2019ൽ ജില്ലാ നേതാവ് ആറുലക്ഷം രൂപ വാങ്ങിയിരുന്നു. പണം നൽകിയ ശേഷം ജോലിയുടെ കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ഓഫീസിലും വീട്ടിലും വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണംചെയ്‌തു. ലൈംഗിക ചൂഷണമാണ് ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതോടെ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ക്ലാസ് മുറിയിൽനിന്ന് ആക്ഷേപിച്ച് ഇറക്കിവിട്ടതായും നേതൃത്വത്തിന് നൽകിയ പരാതിയിലുണ്ട്.