മന്ത്രവാദത്തിന് വിസമ്മതിച്ചു: ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചയാൾക്കെതിരെ കേസ് | Fish curry

റെജിലയുടെ ദേഹത്ത് 'സാത്താൻ കൂടി എന്ന് ഇയാൾ പറഞ്ഞിരുന്നു
Case filed against man who poured boiling fish curry on wife's face after refusing to practice witchcraft
Published on

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിൻ്റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ക്രൂരത. കൊല്ലം ആയൂരിലാണ് സംഭവം. ആയൂർ സ്വദേശിനിയായ റെജില ഗഫൂറിനാണ് (36) പൊള്ളലേറ്റത്.(Case filed against man who poured boiling fish curry on wife's face after refusing to practice witchcraft)

റെജിലയുടെ ഭർത്താവ് സജീറീനെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ (ബുധനാഴ്ച) രാവിലെ 9 മണിയോടുകൂടിയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് 'സാത്താൻ കൂടിയിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് അഞ്ചൽ ഏറത്തുള്ള ഒരു മന്ത്രവാദിയുടെ അടുത്ത് സജീർ റെജിലയെ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ മന്ത്രവാദിയുടെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ടുവന്ന് റെജിലയോട് സ്വീകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, "കൂടോത്രം തനിക്ക് വേണ്ട" എന്ന് പറഞ്ഞ് റെജില എതിർത്തു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി.

ഈ വൈരാഗ്യത്തിൽ അടുപ്പിലുണ്ടായിരുന്ന തിളച്ച മീൻകറിയെടുത്ത് സജീർ റെജിലയുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. റെജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി.

ഇവരെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. റെജിലയുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. റെജിലയുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ് ഭർത്താവ് സജീറീനെതിരെ കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com