
തിരുവനന്തപുരം: നടനും ബി.ജെ.പി നേതാവുമായ ജി കൃഷ്ണകുമാറിന് എതിരെ തട്ടിക്കൊണ്ടു പോകലിനു കേസെടുത്ത് മ്യൂസിയം പോലീസ്(actor Krishnakumar). മകൾ ദിയ കൃഷ്ണയുടെ കാവടിയാറിലെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്.
ജീവനക്കാരെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ കൃഷ്ണകുമാറും കുടുംബവും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ തെളുവുകൾ ജീവനകാകർ പൊലീസിന് കൈമാറിയതായാണ് വിവരം. കേസിൽ ദിയ കൃഷ്ണയെ പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം സ്ഥാപനത്തിലെ പണം കവർന്നതിന്റെ പേരിൽ വനിതാ ജീവനക്കാർക്കെതിരെയും കുടുംബം പരാതി നൽകിയിട്ടുണ്ട്. 2024 മുതൽ സ്ഥാപനത്തിൽ നിന്നും 66 ലക്ഷം രൂപ തട്ടിയെടുത്തു എന്നാരോപിച്ചാണ് പരാതി നൽകിയത്.