കോഴിക്കോട് : ഏഴ് യു ഡി എഫ് പ്രവർത്തകരെ പേരാമ്പ്ര സംഘർഷത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ പൊലീസിന് നേർക്ക് സ്ഫോടകവസ്തു എറിഞ്ഞെന്നാണ് കേസ്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരാണ് അറസ്റ്റിലായത്.(Case against UDF workers on Clash in Perambra)
ഇത് പ്രകാരമാണ് അറസ്റ്റ് ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞുവെന്നും, ഇത് പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ് ഐ ആറിലുള്ളത്.
ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്ന് പോലീസ് പറയുന്നു. അതേസമയം, സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം പിക്ക് പരിക്കേറ്റിരുന്നു.