Health Minister : ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതി പറഞ്ഞവർക്കെതിരെ കേസ്

പ്രിൻസിപ്പൽ ഡോ കെ കെ അനിൽരാജിൻ്റെ പരാതിയിലാണ് മഞ്ചേരി പോലീസിൻ്റെ നടപടി.
Case against those who complained to the Health Minister
Published on

മലപ്പുറം : ആരോഗ്യ മന്ത്രി ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംഭവം. (Case against those who complained to the Health Minister)

ബഹളം വച്ചെന്നും, സംഘർഷ സാധ്യത ഉണ്ടാക്കിയെന്നും കാട്ടിയാണ് കേസ്. ചൊവ്വാഴ്ച്ചയാണ് വിവിധ പദ്ധതികൾ ഉദ്ഘടനം ചെയ്യാനായി മന്ത്രി ഇവിടെയെത്തിയത്.

2 മാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന് മന്ത്രിയോട് പരാതി പറഞ്ഞത് എച്ച് ഡി സിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്‍റ്, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ എന്നിവരാണ്. പ്രിൻസിപ്പൽ ഡോ കെ കെ അനിൽരാജിൻ്റെ പരാതിയിലാണ് മഞ്ചേരി പോലീസിൻ്റെ നടപടി.

Related Stories

No stories found.
Times Kerala
timeskerala.com