മലപ്പുറം : അതിരുവിട്ട ഓണാഘോഷവുമായി മലപ്പുറത്തെ പിള്ളേർ ക്യാമ്പസിൽ എത്തിയപ്പോൾ പോലീസിനും ഇടപെടേണ്ടി വന്നു. വെളിയങ്കോട് എംടിഎം കോളേജിലെ ആഘോഷത്തിനിടെ വിദ്യാർഥികൾ എത്തിയത് രൂപമാറ്റം വരുത്തിയ വാഹനങ്ങളിലാണ്.(Case against students in Malappuram)
6 കാറുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. നടപടി പെരുമ്പടപ്പ് പൊലീസിൻറേതാണ്. അപകടമുണ്ടാക്കും വിധം വാഹനം ഓടിച്ചെന്നും ഇവർ പറയുന്നു. പിഴ ചുമത്തിയ പോലീസ് വാഹനം ഓടിച്ചവർക്കെതിരെയും കേസെടുത്തു.