കൊച്ചി : ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാ വകുപ്പ് പകരം കേസെടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടിയാണ് നടപടി. പരാതി നൽകിയത് കോൺഗ്രസ് നേതാവ് താര ടോജോ അലക്‌സാണ്. (Case against Shajan Skariah on Congress leader's complaint )
നടപടി കോടതി നിർദേശപ്രകാരമാണ് ഉണ്ടായിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഷാജൻ സ്കറിയ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ഗൂഗിൾ കമ്പനി ഭാരവാഹികൾ എന്നിവരടക്കം 11 പേർക്കെതിരെയാണ് കേസ്.