കൊല്ലം : പൂക്കളമിടുന്നതിനെച്ചൊല്ലി മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉണ്ടായ തർക്കത്തിൽ 27 ആർ എസ് എസ് അനുഭാവികൾക്കെതിരെ കേസ്. ശാസ്താംകോട്ട പോലീസിൻറേതാണ് നടപടി. (Case against RSS workers in Kollam)
ക്ഷേത്രത്തിന് മുന്നിലായി ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ളക്സ് സ്ഥാപിച്ചെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ക്ഷേത്ര പദ്ധതികളാണ് പരാതി നൽകിയത്.
അതേസമയം, സംഭവത്തിൽ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു.