തിരുവനന്തപുരം : പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച രണ്ടു യുവതികളും അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനില്ല എന്ന് വ്യക്തമാക്കി.(Case against Rahul Mamkootathil MLA)
മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു. മാധ്യമങ്ങളോട് പറഞ്ഞത് തന്നെ അവരോടും പറഞ്ഞുവെന്നും, നിയമനടപടിക്ക് താൽപ്പര്യമില്ല എന്നും അവർ അറിയിച്ചു.
ട്രാൻസ്‌ജെൻഡർ യുവതി മൊഴി നൽകാൻ താൽപര്യമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഗർഭച്ഛിദ്രം സംബന്ധിച്ച ശബ്ദരേഖയിലും അന്വേഷണം നടത്തി. യുവതിയുമായി പോലീസ് സംസാരിച്ചുവെങ്കിലും, ഇവരും നിയമനടപടിയെക്കുറിച്ച് താൽപ്പര്യം കാണിക്കുന്നില്ല. രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.