തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് എതിരെയുള്ള കേസിൽ ക്രൈം ബ്രാഞ്ച് തുടർനടപടികൾ സ്വീകരിക്കുന്നു. പരാതി നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. (Case against Rahul Mamkootathil MLA)
പിന്നാലെ അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരുടെ മൊഴിയെടുക്കും. കേസിൻ്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബിനുകുമാറിനാണ്.
രാഹുൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് ഇന്നലെയാണ് രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.