തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തുവെന്ന പരാതിയിലാണ് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. (Case against Rahul Mamkootathil MLA)
ഡി ജി പിക്ക് ലഭിച്ച പരാതിയിലെ സ്ത്രീകളുടെ മൊഴിയെടുക്കാൻ ശ്രമം നടക്കുകയാണ്.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിനെതിരെ നിയമപരമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ബി എൻ എസിലെ വകുപ്പുകൾ ചേർത്താണ് കേസ്.