തിരുവനന്തപുരം : പാലക്കാട് എം എൽ എയ്‌ക്കെതിരായ ലൈംഗികാരോപണ കേസിൽ മൊഴി നൽകാൻ സ്ത്രീകൾ വിസമ്മതിക്കുന്ന പക്ഷം പോലീസ് നിയമോപദേശം തേടും. ഇതുവരെയും രാഹുലിനെതിരെ ആരും നേരിട്ട് പരാതി നൽകിയിട്ടില്ല. (Case against Rahul Mamkootathil)
ക്രൈം ബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളിൽ ശക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ട് നീങ്ങുകയുള്ളൂ.രാഹുലിനെതിരെ 13 ഓളം പരാതികളാണ് ലഭിച്ചത്. അതിൽ പത്തെണ്ണവും ഇ മെയിൽ മുഖേന സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചതാണ്.
കേസ് അന്വേഷണം ഡി വൈ എസ് പി എൽ ഷാജിയുടെ നേതൃത്വത്തിലാണ്. മൊഴിയും തെളിവും ശേഖരിച്ചതിന് ശേഷം മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുകയുള്ളൂ. അതേസമയം, നിയമസഭാ സമ്മേളിക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണ കേസിൽ പ്രതിയാണെന്ന് ക്രൈം ബ്രാഞ്ച് സ്പീക്കറെ അറിയിക്കും.