തിരുവനന്തപുരം : നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. 1.90 കോടി രൂപ വഞ്ചനയിലൂടെ തട്ടിയെടുത്തുവെന്നാണ് പരാതി. (Case against Nivin Pauly and Abrid Shine)
ഇത് തലയോലപ്പറമ്പ് സ്വദേശി ഷംനാസിൻ്റെ പരാതിയിലാണ്. കേസെടുത്തിരിക്കുന്നത് കോട്ടയം തലയോലപ്പറമ്പ് പൊലീസാണ്.
അതേസമയം, തനിക്ക് ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല എന്നും അന്വേഷണവുമായി സഹകരിക്കുമെന്നും, വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ല എന്നും എബ്രിഡ് ഷൈൻ പ്രതികരിച്ചു.