ഇടുക്കി : മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപായി മറ്റൊരു വാർത്ത പുറത്തുവരികയാണ്. രാജസ്ഥാനിൽ മലയാളി പാസ്റ്റർക്കെതിരെ കേസെടുത്തു. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ എന്നിവ ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. (Case against Malayali Pastor in Rajasthan )
കഴിഞ്ഞ മാസം 15നാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ ഹനുമാൻ സേന പ്രവർത്തകർ പ്രശ്നമുണ്ടാക്കിയെന്നും, തനിക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബുൾഡോസറുമായി എത്തിയ ഹനുമാൻ സേന പ്രവർത്തകർ പള്ളി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.