കൊച്ചി : മുൻ ലോയേഴ്സ് കോൺഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന് എതിരെയുള്ള നടിയുടെ പീഡന പരാതി വ്യാജമാണെന്ന് അന്വേഷണ സംഘം. കേസിൽ നടപടിക്കൽ അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.(Case against Lawyers Congress leader)
പ്രത്യേക അന്വേഷണ സംഘം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്ക് കാരണമായത് മുൻ വൈരാഗ്യം ആണെന്നാണ് ഇതിൽ പറയുന്നത്.
ആലുവ സ്വദേശിനിയായ നടി അദ്ദേഹമുൾപ്പെടെ 7 പേർക്കെതിരെ പരാതി നൽകിയത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ്.