Kerala
വനിതാ തിരക്കഥാകൃത്തിൻ്റെ പരാതി: സംവിധായകന് വി കെ പ്രകാശിന്റെ മൊഴിയെടുത്തു | Case against director VK Prakash
മൊഴിയെടുപ്പ് ബുധൻ, വ്യാഴം ദിവസങ്ങളിലും തുടരും
കൊല്ലം: വനിതാ തിരക്കഥാകൃത്ത് നൽകിയ പരാതിയിൽ സംവിധായകന് വി കെ പ്രകാശിന്റെ മൊഴിയെടുത്തു. ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ്റെ മൊഴി രേഖപ്പെടുത്തിയത് കൊല്ലം പള്ളിത്തോട്ടം പോലീസാണ്.(Case against director VK Prakash)
മൊഴിയെടുപ്പ് ബുധൻ, വ്യാഴം ദിവസങ്ങളിലും തുടരും. തുടർന്ന് പള്ളിത്തോട്ടം പോലീസ് റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
കേസെടുത്തിട്ടുള്ളത് കൊല്ലത്തെ ഒരു ഹോട്ടലിൽ വച്ച് 2022ല്‍ സിനിമയുടെ കഥ പറയാനെത്തിയപ്പോൾ വി കെ പ്രകാശ് ലൈംഗിക അതിക്രമം നടത്തിയെന്ന വനിതാ തിരക്കഥാകൃത്തിൻ്റെ പരാതിയിലാണ്. ഹൈക്കോടതി വി കെ പ്രകാശിന് കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സത്യം തെളിയുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച സംവിധായകൻ, നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

