മലപ്പുറം : കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് വീഡിയോ ചെയ്ത ഭിന്നശേഷിക്കാരനെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തിരിക്കുന്നത് ചേലേമ്പ്ര സ്വദേശി സുബൈറിനെതിരെയാണ്. (Case against differently abled man in Malappuram)
തേഞ്ഞിപ്പലം പൊലീസിൻറേതാണ് നടപടി. ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് വിവരിച്ചാണ് വീഡിയോ. സുബൈർ നിലത്ത് ഇഴഞ്ഞാണ് മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞത്. ഇതിൻ്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ഈ വീഡിയോയ്ക്ക് പിന്നാലെ ആശുപത്രിയിൽ റാംപ് സ്ഥാപിച്ചു. മെഡിക്കൽ ഓഫീസറോട് അപമര്യദയായി പെരുമാറിയെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയെന്നും ആരോപിച്ച് പരാതി നൽകുകയായിരുന്നു.