ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസ്: കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 6 പേ൪ക്കെതിരെ കേസ് | Case against bullfighting competition in Alathur: Case against 6 people including committee officials

ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസ്: കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 6 പേ൪ക്കെതിരെ കേസ് | Case against bullfighting competition in Alathur: Case against 6 people including committee officials
Published on

പാലക്കാട് : ആലത്തൂരിൽ നടത്തിയ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പോലീസ്(Case against bullfighting competition in Alathur: Case against 6 people including committee officials). ആലത്തൂ൪ തോണിപ്പാടത്ത് നടത്തിയ കാളപൂട്ട് മത്സരത്തിനെതിരെയാണ് കേസ്. മാധ്യമ വാ൪ത്തകളെ തുട൪ന്നുള്ള പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.

കാളയോട്ടം നടത്തിപ്പ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയാണ് ആലത്തൂ൪ പൊലീസ് കേസ് എടുത്തത്. മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. ആലത്തൂർ പോലീസ് അറിയിച്ചത് കേസിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com