BJP : രാഹുൽ ഗാന്ധിക്കെതിരായ വധ ഭീഷണി : BJP നേതാവിനെതിരെ കേസെടുത്തു

ചർച്ചയ്ക്കിടെ ഇയാൾ പറഞ്ഞത് രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നാണ്.
BJP : രാഹുൽ ഗാന്ധിക്കെതിരായ വധ ഭീഷണി : BJP നേതാവിനെതിരെ കേസെടുത്തു
Published on

തൃശൂർ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബി ജെ പി നേതാവിനെതിരെ കേസെടുത്തു. വധഭീഷണി മുഴക്കിയ പ്രിൻറു മഹാദേവിനെതിരെയാണ് പോലീസ് കേസെടുത്തത്.(Case against BJP leader for death threat against Rahul Gandhi)

നടപടി ഉണ്ടായിരിക്കുന്നത് കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ നൽകിയ പരാതിയിലാണ്. ഇയാൾക്കെതിരെ കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. ചർച്ചയ്ക്കിടെ ഇയാൾ പറഞ്ഞത് രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com