
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ എം ആർ അജിത് കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. (Case against ADGP MR Ajith Kumar)
കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വിജിലൻസ് കോടതി ഉത്തടവ് വസ്തുതകൾ വേണ്ട വിധം പരിഗണിക്കാതെയാണ് എന്നാണ് വാദം.
ഹർജിയിൽ പ്രാഥമിക വാദം കേൾക്കുന്നത് ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ്.