കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹൈക്കോടതിയെ സമീപിച്ച് എ ഡി ജി പി എം ആർ അജിത് കുമാർ. ക്ലീൻ ചിറ്റ്റ്റ റദ്ദാക്കിക്കൊണ്ടുള്ള വിജിലൻസ് കോടതി വിധിക്കെതിരെയാണ് അജിത് കുമാർ കോടതിയെ സമീപിച്ചത്.(Case against ADGP MR Ajith Kumar)
കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതിയുടെ നടപടി വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് എന്നാണ് അജിത് കുമാർ പറഞ്ഞത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റു തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലൂടെ അജിത് കുമാർ വാദിക്കുന്നു.
വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ സർക്കാരും അപ്പീൽ നൽകുന്നുണ്ട്.