തിരുവനന്തപുരം : വിജിലൻസ് റിപ്പോർട്ടിലെ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ നിയമപരമായി തന്നെ നീങ്ങി എ ഡി ജി പി എം ആർ അജിത് കുമാർ. അദ്ദേഹം നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. (Case against ADGP MR Ajith Kumar)
കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അജിത് കുമാറിൻ്റെ വാദം സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങൾ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം വസ്തുതാപരമല്ലെന്നുമാണ്.
കോടതി ഉത്തരവ് കാര്യങ്ങൾ ശരിയായി വിലയിരുത്താതെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. നാളെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടി വന്നാൽ എന്തു ചെയ്യുമെന്നും ഹർജിയിൽ ചോദിക്കുന്നു.