
തിരുവനന്തപുരം : എ ഡി ജി പി അജിത് കുമാറിന് ഇന്നത്തെ ദിവസം നിർണ്ണായകമാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അദ്ദേഹത്തിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിൽ റിപ്പോർട്ട് അംഗീകരിക്കുന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനം പറയും. (Case against ADGP MR Ajith Kumar)
ഉത്തരവ് പറയുന്നത് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ്. കേസ് ഡയറി, അന്വേഷണ റിപ്പോർട്ട് എന്നിവ കോടതി വിളിച്ചു വരുത്തിയിട്ടുണ്ടായിരുന്നു.